
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ASI ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി കണ്ണൂർ സ്ക്വാഡിൽ അവതരിപ്പിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്ക്വാഡ് ട്രെയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.
ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ : ഏസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]