തുടർച്ചയായി പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് ‘ലിയോ’യുടെ അണിയറപ്രവർത്തകർ. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിനങ്ങളിലായി പോസ്റ്റർ പുറത്തിറക്കുകയാണ് നിർമാതാക്കൾ. ആദ്യ ദിവസം ലിയോയുടെ തെലുങ്ക് പോസ്റ്ററും രണ്ടാം ദിവസം കന്നഡ പോസ്റ്ററും ഇറക്കിയിരുന്നു.
ഇപ്പോഴിതാ, ലിയോയുടെ തമിഴ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. ശാന്തമായിരിക്കൂ, യുദ്ധത്തിന് തയ്യാറെടുക്കൂ എന്ന വാചകങ്ങളോട് കൂടിയുള്ളതാണ് പോസ്റ്റർ. ആയുധം മൂർച്ചകൂട്ടുന്ന നായകനെ പോസ്റ്ററിൽ കാണാം. വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അനുശോചിച്ച് കഴിഞ്ഞ ദിവസം പോസ്റ്റർ പുറത്തുവിട്ടിരുന്നില്ല.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19-ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]