
ഒരു സിനിമാപ്രേമിയെ സംബന്ധിച്ചിടത്തോളം തൃഷ എന്ന പേരിന് കൂടുതൽ വിശദീകരണം വേണ്ടിവരില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അവർ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ചിത്രങ്ങളിലെ കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. തൃഷ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
തൃഷ വിവാഹിതയാവുന്നു എന്ന റിപ്പോർട്ടുകളാണ് ദേശീയമാധ്യമങ്ങളടക്കം പുറത്തുവിട്ടത്. നടിയുടെ വരൻ ഒരു മലയാളി ചലച്ചിത്ര നിർമാതാവാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റിപ്പോർട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. അതേസമയം 2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാൽ മൂന്ന് മാസത്തിനുശേഷം ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിനുപിന്നാലെ വരുൺ നിർമിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചു.
തന്റെ വിവാഹത്തേക്കുറിച്ച് നേരത്തേ തൃഷ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തൻറെ ഗൗരവകരമായ ചിന്തയിൽ ഉള്ള ഒന്നല്ല വിവാഹമെന്നാണ് നടി പറഞ്ഞത്. സമൂഹത്തിൻറെ സമ്മർദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാൻ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരിൽ പലരും നിലവിൽ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് തനിക്ക് തോന്നുന്ന ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം ലോകേഷ് കനകരാജിൻറെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ അടുത്ത റിലീസ്. മോഹൻലാലിൻറെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡൻറിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി എന്ന ചിത്രത്തിലാവും തൃഷ അടുത്തതായി അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]