
നടന് വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം നല്കിയ ദുഖത്തിലാണ് സിനിമാലോകം. ചൊച്ചാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം.
മീരയുടെ മരണത്തില്‍ ഒട്ടേറെയാളുകളാണ് അനുശോചനം രേഖപ്പെടുത്തുന്നത്. വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് മീരയുടെ മരണമെന്ന് നടന് ശരത്കുമാര് കുറിച്ചു. ആശ്വാസവാക്കുകളോ അനുശോചനങ്ങളോ വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും ദുഖത്തിന് പകരമാകില്ല. അഗാധമായ ഈ നഷ്ടത്തെ അതിജീവിക്കാന്‍ ദൈവം കുടുംബത്തിന് ശക്തി നല്‍കട്ടേയെന്നും ശരത്കുമാര് കൂട്ടിച്ചേര്‍ത്തു. സംവിധായകരായ കാര്‍ത്തിക് സുബ്ബുരാജ്, വെങ്കട് പ്രഭു തുടങ്ങിയവരും അനുശോചനംരേഖപ്പെടുത്തി.
സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]