
ഇന്ത്യൻ സിനിമാതാരങ്ങളായ നാഗചൈതന്യയും ശോഭിതാ ധുലിപാലയും തമ്മിലുള്ള വിവാഹം അടുത്ത വർഷം മാർച്ചിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹനിശ്ചയം ഈ മാസം എട്ടിനാണ് നടന്നത്. താരങ്ങൾ അവരുടെ വിവാഹ ഒരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ഡെസ്റ്റിനേഷൻ വിവാഹത്തിനായി രാജസ്ഥാൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ താരങ്ങൾ വിവാഹിതരാകുമെന്നാണ് വിവിധ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹസ്ഥലം തീരുമാനിച്ച ശേഷം തീയതി ഉറപ്പിക്കുമെന്നും പറയുന്നു. പാരീസിൽ ഒരാഴ്ച നീണ്ട ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് തിരഞ്ഞെടുത്ത ശേഷം ഹൈദരാബാദിൽ റിസപ്ഷൻ നടത്തിയേക്കാമെന്നാണ് എന്റർടെയ്ൻമെന്റ് പോർട്ടലായ കോയ്മോയ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാഹനിശ്ചയത്തിന് ശേഷം, ഇരുവരുടെയും വിവാഹ ആലോചനകളെക്കുറിച്ചുള്ള ചില ആശയങ്ങൾ നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന പങ്കുവച്ചിരുന്നു. ടൈംസ് നൗവിനോട് സംസാരിക്കവേ, ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലുള്ള തന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിവാഹം ഉടനടി ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി, ശുഭകരമായ തീയതിയായതിനാലാണ് വിവാഹ നിശ്ചയം വേഗത്തിൽ നടത്തിയതെന്നും നാഗാർജുന പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]