
കൊച്ചി: ഹേമ റിപ്പോര്‍ട്ട് ദുരൂഹമെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണിതെന്നും സിനിമയില്‍
സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് സജി നന്ത്യാട്ടിന്റെ വാദം. സംഭവം ചര്‍ച്ചയായതോടെ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നു.
സജി നന്ത്യാട്ടിന്റെ പ്രസ്താവന ഫിലിം ചേംബറിന്റേതല്ല. അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചവേണം. ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
യോഗത്തിന് ശേഷം ഫിലിം ചേംബറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]