
ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും രണ്ട് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേർപിരിയുകയാണെന്ന് റിപ്പോർട്ടുകൾ. ബെവർലി ഹിൽസിലെ ആഡംബര വസതിയിലാണ് വിവാഹശേഷം താരങ്ങൾ താമസിച്ചിരുന്നത്. എന്നാൽ, കുറച്ചുനാളുകൾക്ക് മുൻപ് ലോസ് ആഞ്ജലീസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫർ താമസം മാറിയിരുന്നു.
ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫർ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത് 600 കോടിയോളം വരുമെന്നാണ് കണക്കുകൾ. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി.
ജെന്നിഫർ പണം ചെലവഴിക്കുന്ന രീതിയിൽ അഫ്ളെക്കിന് എതിർപ്പുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോൾ സിംഹഭാഗം പണം മുടക്കിയത് ജെന്നിഫറായിരുന്നു. നിലവിൽ അഫ്ളെക്കിന്റേതിനേക്കാൾ ഇരട്ടി ആസ്തിയുള്ള ജെന്നിഫർ വിവാഹമോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
2001-ൽ ‘ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറിൽ വിവാഹനിശ്ചയം നടത്തി. എന്നാൽ 2004-ന്റെ തുടക്കത്തിൽ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വർഷം ജൂണിൽ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008-ൽ ഈ ദമ്പതിമാർക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. 2005-ൽ ബെൻ നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചു. 2017-ൽ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
- Jennifer Lopez and Ben Affleck are divorcing after two years of marriage
- Lopez filed for divorce on Tuesday in the Los Angeles County Superior Court, according to court documents seen by the BBC.
- The pair – nicknamed Bennifer by tabloids – formally tied the knot in Las Vegas in July 2022.
- Their romance began after they met while working on the set of the 2003 crime caper Gigli.