
ചെന്നൈ; മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് നടി സനം ഷെട്ടി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ ഔദ്യോഗികമായി അനുവാദം വാങ്ങുന്നതിനായി ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണറെ കണ്ടതിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സനം പറഞ്ഞു. എന്നാല്‍ ഇത് മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമയിലും നിലനില്‍ക്കുന്ന പ്രശ്നമാണെന്ന് സനം പറഞ്ഞു.
”ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നു. ഇത് തമിഴ് സിനിമാലോകത്തും നടക്കുന്ന പ്രശ്നങ്ങളാണ്. എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഫോണിലൂടെ പോലും ചോദിച്ചിട്ടുണ്ട്. ചെരിപ്പുകൊണ്ട് മുഖത്തടിക്കുമെന്ന് പറഞ്ഞ് അത്തരക്കാരെ ഒഴിവാക്കിയിട്ടുണ്ട്. വഴങ്ങാന്‍ താല്പര്യമില്ലാത്തതിനാല് പല സിനിമകളും വേണ്ടെന്നു വച്ചു.
സിനിമയിലെ എല്ലാവരും മോശക്കാരല്ല. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖികരിക്കുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്താലേ അവസരം ലഭിക്കുകയുള്ളൂ എന്നു പറഞ്ഞാല്‍ വേണ്ടെന്നുവച്ച് ഇറങ്ങിപ്പോരണം. നിങ്ങള്‍ നിങ്ങളുടെ കഴിവില്‍ വിശ്വസിക്കണം. ഗൗരവകരമായ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിനു മുന്‍കയ്യെടുത്ത അഭിനേത്രികള്‍ക്കും നന്ദിയുണ്ട്”-സനം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]