
ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെയുടെ പുതിയ മ്യൂസിക്കൽ വീഡിയോ പ്രൊമോട്ട് ചെയ്തതിന് പിന്നാലെ അമിതാഭ് ബച്ചന് ട്രോൾവർഷം. ടി സീരിസ് പുറത്തിറക്കിയ ‘മേരെ സാത്തിയ’ എന്ന ഗാനത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അമിതാഭ് ബച്ചനെ ആളുകൾ പരിഹസിച്ച് എത്തുന്നത്.
‘എന്തുകൊണ്ട് അമിതാഭ് ബച്ചൻ കെ.ആർ.കെയുടെ ഗാനത്തിന് പ്രൊമോഷൻ നൽകി’യെന്ന് ചിലർ ചോദിച്ചു. ‘മരുമകൾ ഐശ്വര്യ റായുടെ ചിത്രമായ പൊന്നിയിൻ സെൽവനെക്കുറിച്ച് എന്തെങ്കിലും മിണ്ടുകയോ എഴുതുകയോ ചെയ്യാത്ത അമിതാഭ് ബച്ചൻ കമാൽ ഖാന് എന്തിന് പ്രൊമോഷൻ നൽകുന്നു’വെന്നും ആളുകൾ കുറിച്ചു.
‘അമിതാഭ് ബച്ചൻ്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ’ എന്നുള്ള കമെൻ്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. അക്കൗണ്ടിൻ്റെ പാസ്വേർഡ് മാറ്റാനുള്ള പരിഹാസവും കമൻ്റ് ബോക്സിൽ കാണാം.’മേരെ സാത്തിയ’ ഗാനത്തിന് കെ.ആർ.കെയുടേതാണ് വരികൾ. അങ്കിത് തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിവാദപ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടാറുള്ള വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ. ബോളിവുഡിലെ പ്രമുഖർക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് പല തവണയാണ് കെ.ആർ.കെ അറസ്റ്റിലായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]