
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്.
നീല നിറത്തിലുള്ള മിനി ഗൗൺ ആയിരുന്നു സാറ ധരിച്ചിരുന്നത്. ചുറ്റും നിറഞ്ഞ ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടുകൂടി സാറ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വെെകാതെ താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാറ. 6.8 മില്യൺ ഫോളോവേഴ്സ് താരത്തിന് ഇൻസ്റ്റഗ്രാമിലുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]