
സൂപ്പർഹിറ്റായി മാറിയ ‘അജഗജാന്തര’ത്തിന് കഥയൊരുക്കിയ കിച്ചു ടെല്ലസിന്റെ തിരക്കഥയിൽ ശരത്ത് അപ്പാനി നായകനാകുന്ന ചിത്രം വരുന്നു. കിച്ചു ടെല്ലസ് തിരക്കഥ ഒരുക്കി ഇരുവരും ഒരുമിച്ച് അഭിനയിച്ച “അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിനുശേഷം ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കിച്ചു ടെല്ലസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു.
പ്രേക്ഷകശ്രദ്ധ നേടിയ കുരുവി പാപ്പക്ക് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോഷി ജോണിന്റെ തന്നെ ഓഗസ്റ്റിൽ റിലീസിന് തയാറെടുക്കുന്ന STD XE 99 BATCH എന്ന ചിത്രത്തിലും അപ്പാനി ശരത്തും കിച്ചു ടെല്ലസും അഭിനയിച്ചിട്ടുണ്ട്.
റാഫൽ പിക്ചേഴ്സിന്റെ ബാനറിൽ അഞ്ചു മരിയ, അരുൺ ഗോപിനാഥൻ എന്നിവർ ചേർന്നാണ് നിർമാണം. കോമഡി മാസ്സ് എന്റർടെയിൻമെന്റ് വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഒരു ഗംഭീര താരനിരതന്നെ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ കൂടി റിലീസിന് ഒരുങ്ങുന്ന “അലങ് “, ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന “ജങ്കാർ” എന്നിവയാണ് ശരത്ത് അപ്പാനി പ്രധാന വേഷത്തിൽ എത്തുന്ന ഉടൻ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ. സണ്ണി ലിയോണിനോടൊപ്പം അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ് വർക്കുകളും പൂർത്തിയായി വരുന്നു. ധ്യാൻ ശ്രീനിവാസനൊപ്പം പ്രധാനവേഷത്തിൽ എത്തുന്ന “സ്വർഗ്ഗത്തിലെ കട്ടുറുമ്പ്” ജൂലൈ 21-ന് റിലീസ് ചെയ്യുന്നു.
ജൂൺ 28-ന് തിയേറ്ററുകളിൽ എത്തുന്ന “പട്ടാപ്പകൽ” എന്ന ചിത്രത്തിൽ കിച്ചു ടെല്ലസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മാസ് കഥ ഒരുക്കുന്നതിൽ കഴിവ് തെളിയിച്ച കിച്ചു ടെല്ലസിന്റെ മറ്റൊരു മാസ്സ് എന്റർടെയ്നർ ആയിരിക്കും ഈ ചിത്രം. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ -സിൻജോ ഒറ്റതയ്ക്കൽ,
പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]