
മലയാള ഹ്രസ്വചിത്രം കൈമിറയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണം. ഫ്രാൻസിൽ നടക്കുന്ന cannes വേൾഡ് ചലച്ചിത്ര മേളയുടെ 2023/2024 annual remember the future കാറ്റഗറിയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2023 – 2024 വർഷങ്ങളിലെ ഓരോ മാസങ്ങളിലും നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങൾക്കാണ് ആനുവൽ ഇവെന്റിലേക്ക് മത്സരിക്കാൻ ഉള്ള അവസരം ലഭിക്കുന്നത്. കൈമിറ ഒക്ടോബർ മാസത്തെ മത്സരത്തിൽ മികച്ച ഇന്ത്യൻ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചൻ ആണ് കൈമിറയുടെ സംവിധായിക. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ച ഐശ്വര്യ ഒരു ആർക്കിടെക്ട് ബിരുദധാരിയാണ്. തന്റെ സ്വപ്നവും ലോകവും സിനിമയാണെന്ന് പണ്ടേ ഉത്തമ ബോധ്യമുള്ള ഐശ്വര്യയുടെ ആദ്യ സംരംഭമാണ് കൈമിറ.
ആദിയുമില്ല അന്തവുമില്ല എന്നാണ് കൈമിറ എന്ന വാക്കിനർത്ഥം. മാനസിക സംഘർഷങ്ങളെ ഇതുവരെ കാണാത്ത ഒരു കോണിലൂടെ നോക്കിക്കാണാൻ ചിത്രം ശ്രമിക്കുന്നു. ഒരു ബസ് യാത്രയിൽ പരിചയപ്പെട്ട ഒരു വയോധികയുടെ ജീവിതത്തിൽ നിന്നാണ് ഐശ്വര്യയ്ക്ക് കൈമിറയുടെ ആശയം ലഭിക്കുന്നത്. ഒറ്റയ്ക്ക് കഴിയുന്ന ഒരു വൃദ്ധയുടെ വീട്ടിൽ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടു പോലീസുകാർ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കൈമിറ പറയുന്നത്.
കൊല്ലം സ്വദേശി ഭാരത് ശേഖർ ആണ് ഛായാഗ്രഹണം. കൊല്ലം സിറ്റിക്കടുത്തുള്ള പെരിനാട് എന്ന കായലോര ഗ്രാമമാണ് ചിത്രത്തിന്റെ കഥാപാശ്ചാത്തലം. പെരിനാട് സ്വദേശി രത്നമ്മയാണ് പ്രധാന കഥാപാത്രം. ശരത് പി.എം, അരുൺ പ്രഭ, രാജി തിരുവാതിര എന്നിവരാണ് മറ്റുവേഷങ്ങളിൽ. പതിഞ്ഞ താളത്തിൽ കഥ പറയുന്ന കൈമിറെയുടെ എഡിറ്റിംഗ് ആശിഷ് നായർ ആണ് നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ ജെസ്വിൻ ഫെലിക്സ് നിർവഹിച്ചിരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ നന്ദു ജയ്മോൻ, കലാസംവിധാനം ഷിമിന രാജ് എന്നിവരാണ് അണിയറയിൽ.
Cannes കൂടാതെ എണ്ണമറ്റ പുരസ്കാരങ്ങൾ ഇതിനോടകം കൈമിറെയെ തേടിയെത്തിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]