
സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. തരുൺ കാർത്തിക്കാണ് വരൻ. സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, താരങ്ങളായ രജനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം, വിഘ്നേശ് ശിവൻ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.
സംവിധായകൻ അറ്റ്ലീയാണ് അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകിയത്. സിനിമ താരങ്ങൾക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവർ വിവാഹമോചിതരായി.
അതേസമയം, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സംവിധായകൻ ശങ്കർ. ഇന്ത്യൻ 2, രാം ചരണിൻറെ ഗെയിം ചെയ്ഞ്ചർ എന്നിവ ശങ്കറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ 2വിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ചിത്രം ജൂണിൽ തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]