
ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. അതിന് കാരണമാകട്ടെ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഒരു ഫോട്ടോയും. കണ്ടവരെല്ലാം മൂക്കത്ത് വിരൽവെച്ചു. ഇത് രാജ്കുമാർതന്നെയാണോ എന്നായിരുന്നു ഏവരും ഒരുപോലെ ചോദിച്ചത്. താരം പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നായിരുന്നു പലർക്കുമുണ്ടായ സംശയം. ഇതിനെല്ലാം വ്യക്തതവരുത്തിയിരിക്കുകയാണ് രാജ്കുമാർ റാവു ഇപ്പോൾ.
താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് രാജ് കുമാർ റാവു വ്യക്തമാക്കി. ആ ചിത്രത്തിലുള്ളയാൾ തന്നെപ്പോലെയല്ലെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസിലാവും. ആ ചിത്രത്തിലുള്ളത് താൻ അല്ല. ആരോ പറ്റിക്കാൻവേണ്ടി ചെയ്തതാണ്. ഏതോ ചിത്രത്തിൽ എഡിറ്റിംഗ് നടത്തിയതായാണ് താൻ ശക്തമായി വിശ്വസിക്കുന്നതെന്നും രാജ്കുമാർ റാവു ചൂണ്ടിക്കാട്ടി.
“ആ ചിത്രം പ്രചരിക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ പഴയചിത്രങ്ങൾ ആളുകൾ തിരഞ്ഞുനോക്കാൻ തുടങ്ങി. പ്ലാസ്റ്റിക് സർജറിപോലുള്ള വലിയ വാക്കുകൾ അവർ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.” താരം പറഞ്ഞു.
സ്വന്തം ആത്മവിശ്വാസം വർധിപ്പിക്കാനായി ഫില്ലറുകൾ ഉപയോഗിച്ചിരുന്നതായി രാജ്കുമാർ പറഞ്ഞു. “എന്റെ തുടക്കകാലത്ത് ആളുകൾ എന്റെ ലുക്കിനേക്കുറിച്ച് പറയുമായിരുന്നു. അത് ഏകദേശം ഒമ്പത് വർഷങ്ങൾക്ക് മുൻപാണ്. പിന്നീട് ഒരു ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം ഫില്ലർ ഉപയോഗിച്ചു. അതോടെ മുഖം കുറച്ചുകൂടി നന്നാവുകയും ആത്മവിശ്വാസം കൂടുകയും ചെയ്തു. ആത്മവിശ്വാസം നേടുന്നതിന് ആരെങ്കിലും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മടിക്കേണ്ടതില്ല. അതുകൊണ്ട് ദോഷമൊന്നും വരില്ല.” റാവു പറഞ്ഞു.
ട്രോളുകൾ ഒരിക്കലും തന്നെ ബാധിച്ചിട്ടില്ല, കാരണം ഇത് തമാശയാണ്. അത് വ്യാജമാണെന്ന് അറിയാം. മാത്രമല്ല, ശ്രദ്ധയ്ക്ക് വേണ്ടി മാത്രം ചെയ്യുന്ന ട്രോളുകളും ഉണ്ട്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സങ്കടകരമായ കാര്യമാണിതെന്നാണ് കരുതുന്നത്. നന്നായി വസ്ത്രം ധരിക്കാനും ഭംഗിയായിരിക്കാനും പലരും ശ്രമിക്കുന്നുണ്ട്. സന്തോഷംതോന്നുന്ന കാര്യം ചെയ്യുമ്പോഴാണ് ഒരാൾക്ക് ആത്മവിശ്വാസമുണ്ടാവുന്നതെന്നും രാജ്കുമാർ റാവു കൂട്ടിച്ചേർത്തു. ജ്യോതിക നായികയാവുന്ന ശ്രീകാന്ത് ആണ് രാജ്കുമാർ റാവുവിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മേയ് 10-നാണ് റിലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]