
മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യന് അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാലിനൊപ്പം വമ്പന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സെറ്റിലെ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്ന മാളവിക മോഹനന്.
ഇതുവരെയുള്ള കരിയറിലെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സത്യന് അന്തിക്കാട്, മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം പങ്കുചേരുന്നത് ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരം കൂടിയാണെന്നും താരം പറയുന്നു.
“ഇതുവരെയുള്ള കരിയറിന്റെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സത്യന് അന്തിക്കാട്, മോഹന്‍ലാന്‍ കൂട്ടുകെട്ടിനൊപ്പം ഒന്നുചേരാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരമാണ്. സിനിമയെ കുറിച്ചുള്ള എന്റെ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇരുവരുടെയും ക്ലാസിക് ചിത്രങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റത്തുള്ള അപരിചിതരുടെ മനോഹരമായ കൂടിക്കാഴ്ച കൂടി സാധ്യമാകുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം. ഈ ചിത്രം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന ഓര്‍മകളെ കുറിച്ചും എന്നെ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്”, മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന് അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവും. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. മോഹന്‍ലാലും മജ്ഞു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]