
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രാജ്കുമാര് റാവു ഗാംഗുലിയായെത്തും. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ചിത്രം തീയ്യറ്ററുകളിലെത്താന് ഒരുവര്‍ഷത്തിലേറെ വൈകിയേക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. ഇടംകയ്യന്‍ ബാറ്റ്സ്മാനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 18575 റണ്‍സ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ഗാംഗുലി പിന്നീട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു.
ഗാംഗുലിയുടെ നേതൃത്വത്തില്‍ 21 ടെസ്റ്റുകളില്‍ ഇന്ത്യ വിജയം നേടി. 2003 ലോകകപ്പ് ഫൈനലിലെത്തി. 2008 ലാണ് ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.
വാമിഖ ഖബ്ബി നായികയായെത്തുന്ന ഭൂല്‍ ചുഖ് മാഫ് ആണ് രാജ് കുമാര്റാവുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കരണ്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഭീഡ്, സ്ത്രീ 2, വിക്കി വിദ്യ കാ വോ വാല വീഡിയോ, മിസ്റ്റര്‍ ആന്റ് മിസിസി മഹി, ഭേദിയ തുടങ്ങി 50 ഓളം ചിത്രങ്ങള്‍ രാജ്കുമാര് റാവുവിന്റേതായുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]