
പതിവ് ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി അതീവ രഹസ്യമായിട്ടായിരുന്നു നടി നർഗീസ് ഫക്രി വിവാഹിതയായത്. ദീര്‍ഘകാലമായി പങ്കാളിയായ ടോണി ബീജിനെയാണ് നര്‍ഗീസ് വിവാഹം കഴിച്ചത്. ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം നടന്നതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
TB & NZ എന്നും ഹാപ്പി മാരേജ് എന്നുമെഴുതിയ വലിയൊരു വെഡ്ഡിങ് കേക്കിന്റെ ചിത്രമാണ് അതിലൊന്ന്. സ്വിറ്റ്സർലാൻഡിൽ നീന്തൽ കുളത്തിൽ നിൽക്കുന്ന നർഗീസിന്റെ ചിത്രവും ഒപ്പമുണ്ട്. എന്നാല്‍ ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അത്രയേറെ സ്വകാര്യത പാലിച്ചായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം ഇരുവരും സ്വിറ്റ്സര്‍ലന്റിൽ മധുവിധു ആഘോഷിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി നര്‍ഗീസും ടോണിയും ഡേറ്റിങിലാണ്. ഇരുവരും തങ്ങളുടെ ബന്ധം വളരെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. കശ്മീര്‍ സ്വദേശിയായ വ്യവസായിയാണ് ടോണി. ലോസ് ആഞ്ചലിസിലാണ് താമസം.
താന്‍ ഒരു റിലേഷന്‍ഷിപ്പിലാണെന്ന് നര്‍ഗീസ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ടോണിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
യുഎസ് സ്വദേശിയായ നര്‍ഗീസ് റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. ശേഷം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മദ്രാസ് കഫേ, മേ തേരാ ഹീറോ, സാഗാസം, അഷര്‍, ഡിഷൂം എന്നിവ അതില്‍ ചിലതാണ്.
Nargis Fakhri is married to her bf Tony Beig
byu/ExtraStudy1399 inBollyBlindsNGossip
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]