
കലന്തൂര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. ഫെബ്രുവരി 23-ന് വേൾഡ് വൈഡ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. നാദിർഷാ – റാഫി കൂട്ടുകെട്ടും ആദ്യമായിട്ടാണ് ഒരുമിക്കുന്നത്. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ജോണി ആന്റണി, റാഫി, ജാഫർ ഇടുക്കി, ശിവജിത്, മാളവിക മേനോൻ, കലന്തൂര്‍, നേഹ സക്സേന, അശ്വത് ലാൽ, സ്മിനു സിജോ, റിയാസ് ഖാൻ, സുധീർ കരമന, സമദ്, കലാഭവൻ റഹ്മാൻ, സാജു നവോദയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം -ഷാജി കുമാർ, എഡിറ്റർ -ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ -സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് -സന്തോഷ് രാമൻ, മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂം -അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദീപക് നാരായൺ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -യൂനസ് കുണ്ടായ്, ഡിസൈൻസ് -മാക്ഗുഫിൻ. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]