ഇന്ത്യ കണ്ട ഏറ്റവും മികച്ച നടികളിലൊരാളാണ് ശ്രീദേവി. വിവിധ ഭാഷകളില്‍ അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് ആരാധകരുമേറെയാണ്. എന്നാല്‍ അമ്മ, അവര്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് പറയുകയാണ് ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍. തന്റെ പുതിയ ചിത്രമായ ലവ്യാപയുടെ പ്രമോഷനിടെ നല്കിയ ഒരു അഭിമുഖത്തിലാണ് ഖുഷി ഇക്കാര്യം പറഞ്ഞത്.
അമ്മയുടെ ചിത്രങ്ങള്‍ ഏറെക്കുറേ മുഴുവനും കണ്ടിട്ടുണ്ടാകുമല്ലേ എന്നായിരുന്നു ഖുഷിയോടുള്ള ചോദ്യം. അമ്മ അഭിനയിച്ച ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത് എന്നായിരുന്നു ഖുഷിയുടെ മറുപടി. അമ്മയ്ക്ക് ചെറുതായി നാണം വരുമായിരുന്നു. അതുകൊണ്ട് എനിക്കും ജാന്‍വിക്കും ഒരു മുറിയിലിരുന്ന് രഹസ്യമായേ അമ്മയുടെ സിനിമകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ: ഖുഷി കൂട്ടിച്ചേര്‍ത്തു. അമ്മ അഭിനയിച്ച ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം കണ്ടത് രഹസ്യമായിട്ടായിരുന്നു, നടി പറഞ്ഞു.
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും രണ്ടുമക്കളില്‍ ഇളയ മകളാണ് ഖുഷി. ഫാന്റം സ്റ്റുഡിയോസും എ.ജി.എസ്. എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മിക്കുന്ന ലവ്യപയാണ് ഖുഷിയുടെ റിലീസൊരുങ്ങുന്ന ചിത്രം. അദ്വൈത് ചന്ദനാണ് സിനിമയുടെ സംവിധായകന്. ഫെബ്രുവരി ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]