കഴിഞ്ഞ ദിവസമാണ് മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന് അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയത്. അക്രമി കുത്തിയ കത്തിയുടെ ഭാഗം ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടും നട്ടെല്ലിനുവരെ പരിക്കേറ്റിട്ടും വളരെ ഊർജ്ജസ്വലനായി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്ന സെയഫ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ചോദ്യങ്ങളുമയര്ന്നു.
ഇപ്പോഴിതാ സെയ്ഫ് അലിഖാന്റെ ഡിസ്ചാര്‍ജില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേനാ നേതാവും മുന്‍ എം.പിയുമായ സഞ്ജയ് നിരുപം. ഗുരുതരമായി പരിക്കേറ്റിട്ടും ദിവസങ്ങള്‍ക്കകം തുള്ളിക്കളിച്ചും ഡാന്‍സ് കളിച്ചും തിരിച്ചെത്തുന്ന രീതിയില്‍ നമ്മുടെ ആരോഗ്യ രംഗം പുരോഗമിച്ചോയെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു.
ഞാന്‍ മാത്രമല്ല, മുംബൈക്കാര്‍ക്കെല്ലാമുള്ള നിഷ്കളങ്കമായ ചോദ്യമാണിതെന്നും ഇക്കാര്യത്തേക്കുറിച്ച് കുടുംബം വെളിപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും നിരുപം പറഞ്ഞു. എത്ര ഗുരുതരമായിരുന്നു അപകടമെന്നും അത് എത്രത്തോളം സെയ്ഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും കുടുംബം വ്യക്തമാക്കണമെന്നും നിരുപം പറഞ്ഞു.
മോഷണശ്രമത്തിനിടെ ബംഗ്ലാദേശ് പൗരന് ഷരീഫുള്‍ ആയിരുന്നു സെയ്ഫിനെ കുത്തിയത്. പ്രതിയെ പിന്നീട് പോലീസ് പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]