യൂത്ത് ആക്ഷൻ സൂപ്പർ സ്റ്റാർ ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദാവീദി’ന്റെ ടീസർ പുറത്തിറങ്ങി. പെപ്പെയുടെ ഇതുവരെ കാണാത്ത ലുക്കും മട്ടും ഭാവവുമാണ് ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത്. കിഷ്കിന്ധാ ഖാണ്ഡം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയരാഘവൻ അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ടീസറിൽ നിന്ന് വ്യക്തമാണ്.
ട്രെൻഡ് സെറ്റിങ് മ്യൂസിക് നൽകുന്ന ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന് ഒരു മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല. സൈനുൽ അഖ്മഡോവ് എന്ന വില്ലൻ ബോക്സർ കഥാപാത്രമായി മോ ഇസ്മായിൽ എന്ന വിദേശ താരം എത്തുന്നത് സിനിമയുടെ റേഞ്ച് തന്നെ മാറ്റിയിട്ടുണ്ട്. ബോക്സിംഗ് റിംഗിലെയും ആക്ഷൻ സീനുകളിലെയും ക്വാളിറ്റി ടീസറിൽ കാണാൻ സാധിക്കുന്നുണ്ട്. ആക്ഷൻ സീനുകൾ അധികം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫെബ്രുവരി 14ന് കേരളത്തിലെ തിയേറ്ററുകളിൽ കൊടിയേറാൻ പോകുന്ന ഒരു പൂരത്തിനുള്ള സാമ്പിൾ വെടിക്കെട്ടിനാണ് ഇന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ തിരി കൊളുത്തിയിരിക്കുന്നത് എന്ന് ഉറപ്പാണ്.
2025 ലെ ആന്റണി വർഗീസ് പെപ്പെയുടെ ആദ്യ ചിത്രം കൂടിയാണ് നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ‘ദാവീദ്’. ലിജോ മോൾ നായികയായി എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, കിച്ചു ടെലസ്, ജെസ് കുക്കു നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ വിദേശ താരങ്ങളും എത്തുന്നുണ്ട്
ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എൻറർടെയിനാറായിരിക്കും ‘ദാവീദ്’. സംവിധായകനും ദീപുരാജീവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]