ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന മാര്ട്ടിന് ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷെയ്ന് നിഗം ആണ് നായകനായി അഭിനയിക്കുന്നത്.
ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര് മെഹ്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നല്കുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകള്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച ‘മിറാഷ്’ എന്ന ചിത്രമാണ് ഇവര്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം.
ജോമോന് ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് മാര്ട്ടിന് ജോസഫ്- ഷെയ്ന് നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ന് നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകന്, നന്ദന് ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഛായാഗ്രഹണം- പി.എം. ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹന്‍, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, പി.ആര്.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]