മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 മുതല്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും എത്തുന്ന ചിത്രത്തിന് അഡ്വാന്‍സ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
രണ്ടു ദിവസം മുന്‍പാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലര്‍ നല്‍കിയത്. ഗൗതം വാസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്, ഡോക്ടര്‍ നീരജ് രാജന് എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തിന്റെ പോസ്റ്റര്‍
ഗൗതം മേനോന് തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ 2025 -ലെ ആദ്യ റിലീസായാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’എത്തുന്നത്.
ഛായാഗ്രഹണം- വിഷ്ണു ആര് ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വിഷ്ണു സുഗതന്, പിആര്‍ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]