തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത അം അഃ എന്ന ചിത്രം സിനിമാലോകത്തുനിന്നുള്ള മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഈ വാരം റിലീസിനെത്തുന്നു. പി.വി.ആര്. ഫോറം മാളില്‍ നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയില്‍, അണിയറക്കാരെ കൂടാതെ സിബി മലയില്‍, ബ്ലെസി, ജോയ് മാത്യു, ആശാ ശരത്ത്, നിഷ സാരംഗ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങള്‍ ലഭിക്കുകയും മികച്ച വിജയത്തിനായി താരങ്ങള്‍ ആശംസ അറിയിക്കുകയും ചെയ്തു.
കാപ്പി പ്രൊഡക്ഷന്‍സ് ബാനറില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ദേവദര്ശിനിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, കൂടാതെ ജാഫര്‍ ഇടുക്കി, ജയരാജന് കോഴിക്കോട്, ശ്രുതി ജയന്, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കവിപ്രസാദ് ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇതിനോടകം ഇറങ്ങിയ ടീസര്‍, ട്രെയിലറുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനൊരുങ്ങുന്നത്. ജനുവരി 24 മുതല്‍ ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
സംഗീതസംവിധാനം: ഗോപി സുന്ദര്‍
ഛായാഗ്രഹണം: അനിഷ്ലാല് ആര് എസ്
ചിത്രസംയോജനം: ബിജിത് ബാല
കലാസംവിധാനം: പ്രശാന്ത് മാധവ്
മേക്ക് അപ്പ്: രഞ്ജിത് അമ്പാടി
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗിരിഷ് മാരാര്‍
ശബ്ദമിശ്രണം: കരുണ്‍ പ്രസാദ്, സൗണ്ട് ബ്രൂവറി കൊച്ചി
സംഘട്ടനം: മാഫിയ ശശി
പി ആര് ഒ: മഞ്ജു ഗോപിനാഥ്
നിശ്ചല ഛായാഗ്രഹണം: സിനത് സേവ്യര്‍
പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരിഷ് അത്തോളി
വരികള്‍: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശഖരന്‍, നിധിഷ് നടേരി, കവിപ്രസാദ് ഗോപിനാഥ്
ഓണ്‍ലൈന്‍ പ്രൊമോഷന്‍സ് ആന്‍ഡ് ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]