കോഴിക്കോട്: 2023-ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൈനി ജേക്കബ് ബെഞ്ചമിന്‍ ആണ് മികച്ച ഡോക്യുമെന്ററി സംവിധായിക. വി വില്‍ നോട്ട് ബി അഫ്രൈഡ് എന്ന ഡോക്യുമെന്ററിയാണ് അവാര്‍ഡിനര്‍ഹമായത്. ബിഹാറിലെ ദളിത് പെണ്‍കുട്ടികളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നേതൃത്വം നല്കിയ സുധ വര്‍ഗീസ് എന്ന മലയാളി വനിതയെ കറിച്ചുള്ള ഡോക്യുമെന്ററിയാണ് വി വില്‍ നോട്ട് ബി അഫ്രൈഡ്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്.
പുരസ്കാരങ്ങള്‍ നേടിയവര്‍:
മികച്ച തിരക്കഥ – ഗംഗ (ആണ്‍പിറന്നോള്‍)
മികച്ച സംഗീതസംവിധായകന് – വിഷ്ണു ശിവശങ്കര്‍ (കണ്മി)
മികച്ച ടെലിവിഷന്‍ പരിപാടി (വിനോദം) – കിടിലം (മഴവില്‍ മനോരമ)
മികച്ച ഡോക്യുമെന്ററി (ജനറല്‍) – കുടകിലെ കുഴിമാടങ്ങള്‍(സംവിധാനം: സിഎം ഷെരീഫ്)
മികച്ച വാര്‍ത്താ അവതാരകന് – പ്രജിന് സി. കണ്ണന്
മികച്ച അന്വേഷണാത്മക പത്രപ്രവര്ത്തകന് – മുഹമ്മദ് ഷംസീര്‍ കെ.
മികച്ച ടിവി ഷോ – പെണ്‍താരം
മികച്ച വാര്‍ത്താ ക്യാമറ പേഴ്സണ്‍ – അജീഷ് എ.
മികച്ച വിദ്യാഭ്യാസ പരിപാടി – സയന്‍സ് ടോക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]