
തെന്നിന്ത്യന് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ ‘സലാർ’. ഇപ്പോഴിതാ തിയേറ്ററിൽ വലിയ വിജയമായ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചതിലും നേരത്തെയാണ് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയത്. ജനുവരി 20 ശനിയാഴ്ച മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ചു.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ. വി. രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച സലാർ ഈ വർഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയിരുന്നു. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിച്ച സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറുന്നു എന്നുള്ളതിലേക്കാണ് ‘സലാർ പാർട്ട് 1 സീസ് ഫയർ’ മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെയൊരു ലോകം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ. പ്രഭാസ് – പൃഥ്വിരാജ് കോംബോയുടെ പേരിൽ റിലീസ് മുൻപ് തന്നെ ചിത്രം വൻ സ്വീകാര്യത നേടിയിരുന്നു.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്ഡി. പിആർഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]