2024-ലെ തന്റെ പ്രിയസിനിമകളുടെ പട്ടിക പങ്കുവെച്ച് അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബരാക്ക് ഒബാമ. കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച്, പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് പട്ടികയിലെ ആദ്യചിത്രം.
പത്തുസിനിമകളുടെ പട്ടികയാണ് ഒബാമ, സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുള്ളത്. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്, ദ പ്രൊമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയുടെ മറ്റ് പ്രിയചിത്രങ്ങൾ.
കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്കാരം ഉള്‍പ്പെടെ വിവിധ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് വലിയതോതില്‍ നിരൂപക പ്രശംസയും നേടിയിരുന്നു. എണ്പതു ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്.’ മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച ഈ സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]