മുംബൈ: ചില സിനിമകള്‍ ഒന്നിലധികംതവണ കാണാറുണ്ട്. ചിലതാകട്ടെ ഇടയ്ക്കുവെച്ച് പുറത്തിറങ്ങിപ്പോകാന്‍ തോന്നും. കാരണം എന്തുതന്നെയായാലും തീയേറ്ററില്‍ സിനിമകാണുന്ന സമയത്തിനുമാത്രം പണംനല്‍കുന്ന രീതി വന്നാലോ?
തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്. ഐനോക്സ് പരീക്ഷണാടിസ്ഥാനത്തില്‍ ‘ഫ്ളെക്സി ഷോ’ എന്നപേരില്‍ ഈ സംവിധാനം കൊണ്ടുവരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ചില തിയേറ്ററുകളില്‍ ഈ സംവിധാനം നടപ്പാക്കി.
സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും. 50 ശതമാനംമുതല്‍ 75 ശതമാനംവരെ സമയമാണുള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനംവരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.
പദ്ധതി ഇങ്ങനെ:
ടിക്കറ്റിലെ ക്യു.ആര്. കോഡ് സ്കാന്‍ചെയ്താല്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിക്കും.സീറ്റില്‍ ആളുവരുന്നതും പോകുന്നതും നോക്കി പണമീടാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]