
സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇ.ഡി. (എക്സ്ട്രാ ഡീസന്റ്) ഡിസംബര്‍ 20-ന് തീയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ഇ.ഡി.യുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
സുരാജിനും ഗ്രേസിനും പുറമേ വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബിക, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ഇ.ഡി.യുടെ ചിത്രീകരണം നടന്നത്.
കോ പ്രൊഡ്യൂസര്‍: ജസ്റ്റിന് സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്. ഡി.ഓ.പി.: ഷാരോണ്‍ ശ്രീനിവാസ്. സംഗീതം: അങ്കിത് മേനോന്. എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്. ആര്‍ട്ട്: അരവിന്ദ് വിശ്വനാഥന്. എക്സികുട്ടിവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്, ഉണ്ണി രവി. വസ്ത്രാലങ്കാരം: സമീറാ സനീഷ്. മേക്കപ്പ്: റോണക്സ് സേവിയര്‍. ചീഫ് അസ്സോസിയേറ്റ്: സുഹൈല്‍ എം. വരികള്‍: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു.
പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരീഷ് കൊടുങ്ങല്ലൂര്‍. സൗണ്ട് ഡിസൈന്‍: വിക്കി. ഫൈനല്‍ മിക്സ്: എം. രാജകൃഷ്ണന്. അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍. കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍. സ്റ്റില്‍സ്: സെറീന് ബാബു. ടൈറ്റില്‍ ആന്‍ഡ് പോസ്റ്റേര്‍സ്: യെല്ലോ ടൂത്ത്സ്. മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്. പി.ആര്.ഒ.: പ്രതീഷ് ശേഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]