
തളിപ്പറമ്പ്: വായനയാണ് അറിവിന്റെയും ശാക്തീകരണത്തിന്റെയും അടിസ്ഥാനമെന്നും എല്ലാവരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയും പോരാടുകയും ചെയ്യണമെന്നും ചലച്ചിത്രതാരം നിഖില വിമല്‍. സര് സയ്യിദ് കോളേജിലെ ജേര്‍ണലിസം വിഭാഗത്തിന്റെ ‘ടോക്ക് വിത്ത് എ സെലിബ്രിറ്റി’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായ നിഖില. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികളുമായി നിഖില തന്റെ അനുഭവങ്ങളും ഓര്‍മകളും പങ്കിട്ടു.
To advertise here, Contact Us
‘സ്ത്രീകളുടെ പ്രാഥമികമായ ആവശ്യങ്ങള്‍ക്കു പോലും ഇപ്പോഴും പോരാടേണ്ടി വരുന്ന അവസ്ഥ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. സ്വാതന്ത്ര്യം കിട്ടി എന്നു പറയുമ്പോഴും ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ മാറ്റമില്ല എന്നതാണ് സത്യം. ഇതിനു വേണ്ടി നടത്തുന്ന ഫൈറ്റ് പോലും വലിയ വാര്‍ത്തയാകുന്നു എന്നതാണ് സത്യം.’ -നിഖില പറഞ്ഞു.
പരിപാടിയില്‍ കോളേജ് മാനേജര്‍ അഡ്വ. പി. മഹമൂദ്, പ്രിന്‍സിപ്പല്‍ ഡോ. ഇസ്മായില്‍ ഓലായിക്കര, സി.ഡി.എം.ഇ.എ ജനറല്‍ സെക്രട്ടറി മഹമൂദ് അള്ളാംകുളം, ഐ.ക്യു.എ.സി. സെക്രട്ടറി ഡോ. ടാജോ അബ്രഹാം, റൂസ കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ സലാം, യൂണിയന് ചെയര്‍പേഴ്സണ്‍ ഫിദ മജീദ്, ജേര്‍ണലിസം വിഭാഗം മേധാവി വി.എച്ച്. നിഷാദ്, ആസിയ സിബ്ഗത്ത് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]