പ്രണയത്തേക്കുറിച്ചും റിലേഷന്ഷിപ്പിനേക്കുറിച്ചും വിവാഹത്തേക്കുറിച്ചും തുറന്നുപറഞ്ഞ് നടന് വിജയ് ദേവരകൊണ്ട. മ്യൂസിക് വീഡിയോ ‘സാഹിബ’യുടെ പ്രചരണാര്‍ഥം ‘കര്‍ളി ടെയ്ല്‍സി’നു നല്കിയ അഭിമുഖത്തിലാണ് താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞത്.
ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി ഇങ്ങനെ: പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകള്‍ക്കൂടി ചേര്‍ന്നതാണ്. പ്രണയത്തില്‍ ഉപാധികളുണ്ടാകുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നതെന്നും വിജയ് പറഞ്ഞു.
സഹതാരത്തെ മുന്‍പ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ്, താന്‍ സിംഗിള്‍ അല്ലെന്നും പറഞ്ഞു. എനിക്ക് 35 വയസ്സുണ്ട്. ഞാന്‍ സിംഗിള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, താരം ആരാഞ്ഞു. 2018-ല്‍ ബെല്‍ജിയന്‍ മോഡലായ വിര്‍ജിനി, വിജയ് ദേവരകൊണ്ടയും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, പിന്നീട് നടി രശ്മിക മന്ദാനയും വിജയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളുമെത്തി. ഗീതാഗോവിന്ദം (2018), ഡിയര്‍ കോമ്രേഡ് (2019) ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]