
തന്നെ കമലിന്റേയും സത്യന് അന്തിക്കാടിന്റേയും പിന്‍ഗാമിയെന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഒടുവില്‍ ഉണ്ണി കൃഷ്ണനാണെന്ന് സംവിധായകന് ലാല്‍ ജോസ്. അവരെപ്പോലെ താന്‍ ചെയ്യേണ്ടത് ഗ്രാമീണ പശ്ചാത്തലമുള്ള നന്മയും തമാശകളുമുള്ള ചിത്രങ്ങളാണെന്ന് അദ്ദേഹം ഉപദേശിച്ചുവെന്നും ലാല്‍ ജോസ് പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലെ വ്ളോഗിലായിരുന്നു അദ്ദേഹം ഒടുവിലിനെ ഓര്‍ത്തെടുത്തത്. ലാല്‍ ജോസിന്റെ വാക്കുകള്‍:
ഞാന്‍ സംവിധായകനായ ആദ്യ സിനിമയില്‍തന്നെ അദ്ദേഹം അഭിനയിച്ചു.
മറവത്തൂര്‍ കനവ് ഹിറ്റായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരാള്‍ അദ്ദേഹമായിരുന്നു. വീട്ടിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് ‘കലക്കി, ഇനി ഇതുപോലത്തെ സിനിമകളേ ചെയ്യാന്‍ പാടുള്ളൂ, നീ കമലിന്റേയും സത്യന് അന്തിക്കാടിന്റേയും ഒക്കെ പിന്‍ഗാമിയാണ്’, എന്ന് ആദ്യമായി പറയുന്നത് അദ്ദേഹമാണ്.
ഞങ്ങള്‍ തമ്മില്‍ ബന്ധുക്കളെപ്പോലെയുള്ള അടുപ്പമുണ്ടായിരുന്നു. രണ്ടാം ഭാവം എന്ന സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം തിരക്കഥ മുഴുവന്‍ അദ്ദേഹം വായിച്ചുകേട്ടു.
എന്നെ മാറ്റി നിര്‍ത്തി ‘നീ എന്തിനാണ് ഇങ്ങനെയൊരു കഥ തിരഞ്ഞെടുത്തത്’ എന്ന് ചോദിച്ചു. ‘ഇത് മുഴുവന്‍ വെടിയും കുത്തും കൊലപാതകവും ഒക്കയുള്ള സിനിമയല്ലേ.
നീ സത്യന്റേയും കമലിന്റേയും പോലെ നാട്ടുംപുറ പശ്ചാത്തലമുള്ള നന്മയും തമാശകളുമുള്ള ചിത്രങ്ങളാണ് ചെയ്യേണ്ടത്, വെട്ടും കുത്തും കൊലപാതകവുമുള്ള സിനിമയല്ല’, എന്ന് പറഞ്ഞു. അങ്ങനെയൊരു ഭാഗമുണ്ട്, പക്ഷേ അതല്ലാത്ത ഗ്രാമീണമായൊരു പകുതിയുമുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു.
എന്നാല്‍, ഈ സിനിമ ഓടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ‘ഓടിയില്ലെങ്കിലും നീ വിഷമിക്കേണ്ട.
കാരണം നീ രണ്ട് സിനിമകളിലൂടെ കഴിവ് തെളിയിച്ച ആളാണ്. അടുത്ത സിനിമ വീണ്ടും ചെയ്യാം.
പക്ഷേ, നീ മനസില്‍ എഴുതിവെച്ചോ ഈ സിനിമ ഓടില്ല’, എന്നും പറഞ്ഞു. പിറ്റേ ദിവസം ഷൂട്ടിങ് തുടങ്ങുകയാണ്.
ഞാനാകെ അപ്സെറ്റായിപ്പോയി. രാത്രി 11 മണിക്ക് എന്റെ റൂമിന്റെ കതകിന് തട്ടിവിളിച്ച് ഉറങ്ങുന്ന എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട്, വിഷമിക്കേണ്ടന്ന് പറഞ്ഞു.
‘പക്ഷേ അടുത്ത പടം വിജയിച്ചോളും. ഇതുകൊണ്ടൊന്നും നിനക്ക് സിനിമ ഇല്ലാതെയാവാന്‍ പോണില്ല.
പക്ഷേ ഇത് നിന്നെ ആരോ ചതിച്ചതാണ്, ആരാണ് കഥ കൊണ്ടുവന്നത്’, എന്നും ചോദിച്ചു. സെവന് ആര്‍ട്സ് മോഹനാണ് കഥ കൊണ്ടുവന്നത്, രഞ്ജന്‍ പ്രമോദാണ് എഴുതിയത് എന്ന് പറഞ്ഞപ്പോള്‍, മോഹന്‍ നിന്നോട് എന്തോ ദേഷ്യമുണ്ടെന്നായിരുന്നു മറുപടി.
അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ച് റൂമില്‍ കൊണ്ടുപോയി. അദ്ദേഹം പറഞ്ഞത് എന്റെ ഉള്ളില്‍ ആശങ്കയായി കിടന്നു.
അദ്ദേഹം പ്രവചിച്ചത് പോലെ സിനിമ വിജയിച്ചില്ല. പരാജയമാണെന്ന് അറിഞ്ഞ ശേഷം എനിക്ക് വീട്ടിലേക്ക് ഒരു കോള്‍ വന്നു, ‘ഇത് വേണ്ടാത്ത പണിയാണെന്ന് ഞാന്‍ അന്നേ പറഞ്ഞില്ലേ’, എന്ന് ചോദിച്ചു.
അങ്ങനെയാണ് ഉണ്ണിയേട്ടന്, സിനിമക്കാരുടെ ഡിപ്ലോമസി അദ്ദേഹത്തിന് അറിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]