
ചിയാൻ വിക്രമുമൊത്തുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. വിക്രം നായകനാകുന്ന തമിഴ് ചിത്രം വീരധീരശൂരനിൽ സുരാജും വേഷമിടുന്നുണ്ട്. ചിത്രത്തിൽ 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചതിനെക്കുറിച്ചാണ് താരം സില്ലി മോങ്ക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. അത്തരത്തിൽ ഒരു രംഗത്തിൽ അഭിനയിക്കുന്നത് ജീവിത്തതിൽ ആദ്യമായിരുന്നുവെന്നും എല്ലാ പിന്തുണയും വിക്രം നൽകിയിരുന്നുവെന്നും സുരാജ് പറഞ്ഞു.
‘എസ്.ജെ. സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പതിനെട്ട് മിനിറ്റ് സിംഗിൾ ഷോട്ടിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. അത് എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. അവരുടെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചു പോകും. വിക്രം സർ മലയാളത്തിലാണ് ഞങ്ങളോട് സംസാരിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. നല്ല കെയറിങ്ങാണ്. എനിക്ക് വലിയ സന്തോഷമായി.
സിനിമയിൽ എന്റെ കൈയിൽ വെട്ടുകിട്ടുന്ന സീനുണ്ട്. ആ സീനിൽ എനിക്ക് പാഡ് വെച്ച് കെട്ടുന്നുണ്ട്. ടേക്ക് എടുക്കാൻ നിന്ന സമയത്ത് അദ്ദേഹം ഞാൻ മേക്കപ്പിടുന്നിടത്ത് ഓടിവന്ന് നന്നായി പാഡ് വച്ചു കെട്ടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഷോട്ട് എടുക്കാൻ സമ്മതിച്ചത്. കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും. ഡയലോഗ് പറയുമ്പോൾ ഭാഷ ശരിയാക്കിത്തരും. അങ്ങനെ പല സന്ദർഭങ്ങളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്’-സുരാജ് പറഞ്ഞു.
സംവിധായകനും എഴുത്തുകാരനുമായ എസ്.യു. അരുൺ കുമാറിന്റെ ചിത്രത്തിലൂടെയാണ് സുരാജ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. എസ്.ജെ. സൂര്യ, ദുഷാര വിജയൻ, സിദ്ദിഖ് എന്നിവരും സിനമിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]