
അടുത്തിടെ തീയേറ്ററുകളിൽ കണ്ടുവരുന്ന ട്രെൻഡുകളിൽ ഒന്നാണ് സിനിമകളുടെ റീ റിലീസ്. മലയാളത്തിൽ നിന്ന് പല ചിത്രങ്ങളും ഇതിനകം തന്നെ തീയേറ്ററുകളിലെത്തി. ആരാധകർക്ക് തീയേറ്ററനുഭവം നഷ്ടപ്പെട്ട പല പഴയകാല ചിത്രങ്ങളും വീണ്ടും തീയേറ്ററുകളിൽ ആസ്വദിക്കാൻ സാധിച്ചു. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരിക്കും റീ റിലീസ് ചിത്രങ്ങൾ തീയേറ്ററിൽ ഉണ്ടാകുക.
പുതുതായി ഇറങ്ങുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ നൂറും ഇരുന്നൂറും ദിവസം തിയ്കക്കാൻ കഷ്ടിക്കുമ്പോൾ ചെന്നൈയിൽ റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിമ്പു – തൃഷ ജോഡികളായെത്തിയ വിണ്ണൈ താണ്ടി വരുവായ ആണ് റീ റിലീസിനെത്തി ആയിരം ദിവസം തികച്ചിരിക്കുന്നത്.
ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമാണ് സിനിമക്കുള്ളത്. എല്ലാ ദിവസവും വൻതിരക്കാണ് സിനമക്ക് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]