
പതിവുതെറ്റിച്ചില്ല, ദുൽഖർ സൽമാന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. നീണ്ട ഇടവേളയ്ക്ക് ശേഷം പാൻ ഇന്ത്യൻ തെലുങ്കു ചിത്രം ലക്കി ഭാസ്കറിലൂടെയാണ് താരം തിരിച്ചു വരവിനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ തിരിച്ചു വന്നു’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് കീഴെ കമന്റുകളുടെ പ്രളയമാണ്. സിനിമാ താരങ്ങളായ അഹാന കൃഷ്ണ, അദിതി റാവു ഹൈദരി, വിക്രാന്ത് മാസ്സി തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയത്. മലയാളത്തിൽ ഇനി എപ്പോഴാണ് ഒരു തിരിച്ചു വരവ് എന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
ഒക്ടോബര്‍ 31-നാണ് ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ റിലീസ് ചെയ്യുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷമുള്ള ദുൽഖർ ചിത്രമാണ് ലക്കി ഭാസ്കർ.
റിലീസ് ചെയ്ത സമയത്ത് ഏറെ നെഗറ്റീവ് കമന്റുകള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. ലക്കി ഭാസ്കറുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷയേറുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്കര്‍ പ്രദര്‍ശനത്തിനെത്തുക. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിതാര എന്റർടൈൻമെന്റ്സാണ്.
1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്മാന് പ്രത്യക്ഷപ്പെടുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]