
ബെംഗളൂരു: അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ നടൻ കിച്ച സുദീപ്. അമ്മ സരോജയുടെ ഭൗതിക ശരീരത്തിന് അരികെ പൊട്ടിക്കരഞ്ഞുകൊണ്ട് താരം നിൽക്കുന്ന ദൃശ്യങ്ങൾ ആരാധകരേയും വേദനിപ്പിക്കുന്നുണ്ട്. താരത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ശ്രമിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുകയാണ്.
മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയേ കെട്ടിപ്പിടിച്ച് കരയുന്ന കിച്ച സുദീപിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. നടനെ സാന്ത്വനിപ്പിക്കാൻ ബസവരാജ് ശ്രമിക്കുന്നതും കാണാം. കിച്ച സുദീപിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബസവരാജ് ബൊമ്മെെ.
സരോജയുടെ വിയോഗം തീരാനഷ്ടമാണെന്ന് ബസവരാജ് പറഞ്ഞു. അവർ മാതൃ വാത്സല്യത്തിൻ്റെ പ്രതിരൂപമായിരുന്നു എന്നും വീട്ടിലെത്തുന്ന അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരോജ ശരിക്കും അന്നപൂർണേശ്വരിയെപ്പോലെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നടൻ്റെ അമ്മ അമ്മ സരോജ സഞ്ജീവ് (86) മരണപ്പെട്ടത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം.
രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉൾപ്പടെ നിരവധിയാളുകൾ നടനെ സാന്ത്വനിപ്പിക്കാൻ താരത്തിൻ്റെ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ അമ്മയുമൊത്തുള്ള നിമിഷങ്ങൾ കിച്ച സുദീപ് പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനാൽ ആരാധകർക്കും അമ്മ ഏറെ പരിചിതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]