
സിനിമയില്‍ രണ്ടു സീനില്‍ അഭിനയിക്കാന്‍ വന്ന് അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനു കാരണം െഎ.വി.ശശിയായിരുന്നെന്ന് ജോണി പറയാറുണ്ടായിരുന്നു. മീന്‍ എന്ന ചിത്രമാണ് അതിനുള്ള ആത്മവിശ്വാസം നല്‍കിയത്. പിന്നീട് െഎ.വി.ശശിയുടെ തുഷാരം, ആവനാഴി, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത്, അടിമകള്‍ ഉടമകള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ജോണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു. മീന്‍ കണ്ടിട്ടാണ് ഒരുചിത്രത്തില് നായകനാകാനുള്ള അവസരവും ലഭിച്ചത്.
വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കാലത്തായിരുന്നു ജോണിയുടെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. സ്റ്റെല്ലയ്ക്ക് കോളേജില്‍ നേരിടേണ്ടിവന്ന വലിയൊരു ചോദ്യം ഈ വില്ലനോടൊപ്പം എങ്ങിനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു ചോദിക്കുന്നവര്‍ ധാരാളം. ഒരുദിവസം ഒരുവിദ്യാര്‍ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നു.
ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്നവര്‍ മറുപടി പറഞ്ഞശേഷം അവരവനെ ജോണിക്കു പരിചയപ്പെടുത്തിക്കൊടുത്തു. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവന് ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പയുന്നതിന് സ്റ്റെല്ലയും ജോണിയും സാക്ഷികളായിരുന്നു. എടാ പാവമാടാ പുള്ളി… അവന് ആ പറഞ്ഞതാണ് ജോണിയെ നേരിട്ടറിയുന്നവരും പറഞ്ഞിരുന്നത്. വില്ലനായി അഭിനയം മാത്രം.
Content Highlights: kundara johny passed away, villain in reel, wife stella


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]