
ബോക്സോഫീസിൽ കൊടുങ്കാറ്റായി റീറിലീസ് ചെയ്ത ബോളിവുഡ് ചിത്രം ‘തുമ്പാട്’. ആദ്യം പ്രദർശനത്തിന് എത്തിയപ്പോൾ നേടിയതിലും ഉയർന്ന തുകയാണ് ചിത്രം രണ്ടാംവരവിൽ സ്വന്തമാക്കിയിരിക്കുന്നത്. 2018-ൽ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രം ആറ് വർഷങ്ങൾക്കിപ്പുറം 2024 സെപ്റ്റംബർ 13-നാണ് റീറിലീസ് ചെയ്തത്.
ഇതുവരെ 16 കോടിയിലധികം ചിത്രം ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. 12.5 കോടി രൂപയായിരുന്നു ആദ്യതവണ പ്രദർശനത്തിനെത്തിയപ്പോൾ നേടിയത്. റീറിലീസ് കൊണ്ടുമാത്രം ചിത്രം 25 കോടി ക്ലബ്ബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപണ പ്രശംസ നേടിയിരുന്നു. സോഹം ഷാ, ജ്യോതി മാൽഷെ തുടങ്ങിയവരാണ് ഈ ഹൊറർ-ഫാൻ്റസി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]