
സംവിധായകൻ വെട്രിമാരനൊപ്പം ഒരു തമിഴ് സിനിമ ചെയ്യാനുള്ള ആഗ്രഹം തെലുങ്ക് താരം ജൂനിയർ എൻടിആർ പരസ്യമാക്കിയിരുന്നു. വലിയ ആവേശത്തോടെയാണ് താരത്തിൻ്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വെട്രിമാരൻ.
ഒരു സിനിമ ചെയ്യുന്ന കാര്യം താനും ജൂനിയർ എൻ.ടി.ആറുമായി മുൻപേ ചർച്ച ചെയ്തിട്ടുണ്ടെന്ന് വെട്രിമാരൻ പറഞ്ഞു. ഇരുവരുടേയും ഇപ്പോഴത്തെ തിരക്കുകൾ ഒഴിഞ്ഞാൽ ഒരുമിച്ചുള്ള സിനിമയെപ്പറ്റി സംസാരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിരക്കഥ തയാറാണോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഇരുവരും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ‘ദേവര’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന പരിപാടിയിലാണ് വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം ജൂനിയർ എൻടിആർ വെളിപ്പെടുത്തിയത്.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ‘ദേവര’യിൽ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം സെപ്റ്റംബർ 27-ന് തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]