
സംഗീതം ചിട്ടപ്പെടുത്തുന്നതിൽ മുഴുവനായും മനുഷ്യരെ ഒഴിവാക്കി എ.ഐ പരീക്ഷണവുമായി രാം ഗോപാൽ വർമ. പുതിയ സംവിധാന സംരംഭമായ സാരിയിലാണ് പരീക്ഷണം. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. രാം ഗോപാൽ വർമ തുടങ്ങിയ ആർജിവി- ഡെൻ എന്ന സംഗീത ചാനലിൽ മുഴുവൻ സംഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.
“എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്” രാം ഗോപാൽ വർമ വാർത്താകുറിപ്പിലൂടെ അറിയിച്ചു. താമസിയാതെ സംഗീതരംഗം എഐ കീഴടക്കുമെന്നും അദേഹം പറഞ്ഞു.
സംഗീതം സാധാരണക്കാരിലേക്ക് എത്തും എന്നും അദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]