
പ്രശസ്ത ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടികൂടിയായ ഭാര്യ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.
പർവീൺ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീഗ് സ്പോർട്സ് ടീം സ്ഥിരീകരിച്ചു. പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം. പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നതെന്ന് ടീം പറഞ്ഞു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ശനിയാഴ്ച അതിരാവിലെയാണ് അപകടം നടന്നതെന്നും അവർ അറിയിച്ചു.
“അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പർവീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങൾ അപ്പപ്പോൾ പുറത്തുവിടും. പർവീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തിൽ പൂർണാരോഗ്യത്തിലേക്ക് തിരിച്ചുവരട്ടേ.” പ്രോ പഞ്ചാ ലീഗ് അംഗങ്ങൾ വ്യക്തമാക്കി.
ഖോസ്ലാ കാ ഘോസ്ലാ, മൈ നെയിം ഈസ് ഖാൻ, മൺസൂൺ വെഡ്ഡിങ്, രാഗിണി MMS 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പർവീൺ ദബസ്. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ശരംജീ കി ബേട്ടി’യിലാണ് അദ്ദേഹം ഒടുവിൽ വേഷമിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net