തമിഴ് നാട്ടിൽ വമ്പൻ ഹിറ്റ് ആയികൊണ്ടിരിക്കുന്ന “മാർക്ക് ആന്റണി” കേരളത്തിലും സൂപ്പർ ഹിറ്റ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം 75 തിയേറ്ററുകളിലായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഇപ്പോൾ 175 ൽ പരം തിയേറ്ററുകളിലായി പ്രദർശനം വർധിപ്പിച്ചിരിക്കുകയാണ്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ കഥയാണ് പറയുന്നത്.
മാർക്ക് എന്ന മകന്റെയും ആന്റണി എന്ന അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്. 1975 കളിലെ എംജിആർ കാലത്താണ് ആന്റണിയുടെ കഥാപാത്രം വരുന്നത്. മാർക്ക് ആകട്ടെ 1990കളിലെ കരുണാനിധി കാലത്തും. തമിഴ് ആരാധകരുടെ ആവേശമായ ഈ രണ്ട് മഹാരഥന്മാരുടെ കാലത്തിലൂടെയാണ് കഥയുടെ സഞ്ചാരം. സാധാരണ ആക്ഷൻ ചിത്രങ്ങളിൽ നിന്നും മാറിയാണ് മാർക്ക് ആന്റണി സഞ്ചരിക്കുന്നത്.
ഏറ്റവും വിഷമമുള്ള വിഷയമായി മാറാവുന്ന ടൈം ട്രാവൽ വിഷയത്തെ ഏറ്റവും രസകരവും, ലളിതവുമായാണ് എടുത്തിട്ടുള്ളത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഓരോ സീനുകൾക്കും അനുയോജ്യമായ മ്യൂസിക് പ്രേക്ഷകന് ഇരട്ടി ആസ്വാദനം നൽകുന്നുണ്ട്. അതുപോലെ തുടക്കം മുതൽ ഒടുക്കം വരെ ഒരു ലാഗും തോന്നിപ്പിക്കാതെ പിടിച്ചിരുത്തുന്നുമുണ്ട്.
അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിശാലിന്റെ വൻ തിരിച്ചുവരവാണ് മാര്‍ക്ക് ആന്റണി അടയാളപ്പെടുത്തുന്നത്. വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. എന്നാൽ പലയിടത്തും വിശാലിന് മുകളിലാണ് എസ് ജെ സൂര്യയുടെ സ്ക്രീൻ സ്പേസ്. എസ് ജെ സൂര്യയുടെ ഡബിൾ ഡോസ് അഴിഞ്ഞാട്ടം ചിത്രത്തിലുടനീളം കാണാം.
സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]