
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
വിന്റേജ് അനുഭവം നൽകുന്ന തരത്തിലാണ് തേർഡ് ലുക്ക് ഒരുക്കിയിരിക്കുന്നത്. അജിത്തിനൊപ്പം, ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്ന തൃഷയേയും പോസ്റ്ററിൽ കാണാൻ സാധിക്കും. ഇവരുടെ കഥാപാത്രങ്ങളുടെ ഒരു റൊമാന്റിക് നിമിഷമാണെന്നു സൂചിപ്പിക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം.കെ.എം. തമിഴ് കുമരൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയത്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]