
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ റിലീസിനൊരുങ്ങുന്നു. യു.കെ.യുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുന്നത്. ജൂൺ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.
യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ബിഗ് ബെൻ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, നിയമ വ്യവസ്ഥകൾക്കുമെല്ലാം പ്രാധാന്യം നൽകിയുള്ള അവതരണരീതിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൻ്റെ ജീവിതാനുഭവങ്ങളിൽക്കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിൻ വ്യക്തമാക്കി.
വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു
ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.
പശ്ചാത്തല സംഗീതം – അനിൽ ജോൺസ്, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിംഗ് -റിനോ ജേക്കബ്ബ്, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ. ജെ. വിനയൻ, മാർക്കറ്റിങ് – കണ്ടൻ്റ് ഫാക്ടറി മീഡിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – വൈശാലി, ഉദരാജൻ പ്രഭു, നിർമ്മാണ നിർവ്വഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലൂർ.
പി.ആർ.ഒ -വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]