
ആരാധകരെ പിറന്നാൾ ദിനത്തിൽ ആവേശം കൊള്ളിച്ചുകൊണ്ട് ‘ആർആർആർ’ താരം എൻടിആറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആർട്ട്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ആണ്.
ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ‘ദേവര പാർട്ട് 1’ ആണ് എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം. പിആർഒ: ആതിര ദിൽജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]