
ദുബായ്: ‘ജയ് ഗണേഷ്’ എന്ന തന്റെ സിനിമയിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ടെന്ന് തെളിയിച്ചാൽ താൻ ഈ പണി അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ജയ് ഗണേഷ്’ എന്ന സിനിമയുടെ ഗൾഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
താൻ ആകെ ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോൾ, ആ പരിപാടിയിൽ പോയി പങ്കെടുത്തുവെന്നത് മാത്രമാണെന്നും ഉണ്ണി പറഞ്ഞു. സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. സിനിമയുടെ വിജയാഘോഷത്തിന്റെ കേക്കും ചടങ്ങിൽ മുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]