
കൊച്ചി: ശ്രീകുമാരൻ തമ്പിയെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ആദരിക്കുന്നു. 23-ന് വൈകീട്ട് 6 മണിക്ക് കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് പരിപാടി. രാജശില്പിയുടെ ബാനറിൽ 1974-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ കഥയിൽ അദ്ദേഹംതന്നെ ഗാനരചനയും സംവിധാനവും നിർവഹിച്ച ‘ചന്ദ്രകാന്തം’ എന്ന സിനിമയുടെ 50-ാം വാർഷികത്തിലാണ് ആദരം.
പ്രൊഫ. എം.കെ. സാനു ശ്രീകുമാരൻ തമ്പിക്ക് സ്മരണിക നൽകും. സംഗീത സംവിധായകൻ ബിജിബാൽ പൊന്നാട അണിയിക്കുകയും ചെയ്യും. തുടർന്ന് ശ്രീകുമാരൻ തമ്പി രചിച്ച വിവിധ ചിത്രങ്ങളിലെ ഗാനങ്ങൾ അൽക്ക, സംഗീത, സംയുക്ത, ആഷ, ബൽറാം, ശ്യാം, ജയരാജ്, യഹിയ തുടങ്ങിയവർ ആലപിക്കും. ഫോൺ: 94963 66730.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]