
കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരവാഹികളും സംവിധായകരുമായ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. ഫോട്ടോ ഉപയോഗിച്ച് തന്നെ യൂട്യൂബില്‍ അപമാനിച്ചു എന്നാണ് പരാതി.
ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് ബി. ഉണ്ണിക്കൃഷ്ണന് തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നല്കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന, ശാന്തിവിള ദിനേശന്റെ യൂട്യൂബ് ചാനല്‍ വഴി ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]