
ബോളിവുഡ് നടി നര്‍ഗീസ് ഫഖ്രിയും ആണ്‍സുഹൃത്ത് ടോണി ബേഗും വിവാഹിതരായതായി റിപ്പോര്‍ട്ട്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ലോസ് ആഞ്ജലീസിലായിരുന്നു വിവാഹം. വിവാഹവാര്‍ത്ത നര്‍ഗീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചടങ്ങിലേതെന്ന് അവകാശപ്പെട്ടുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും ചടങ്ങില്‍ ആരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാടില്ലെന്ന നിബന്ധന നര്‍ഗീസും ടോണിയും മുന്നോട്ടുവെച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹശേഷം മധുവിധുവിനായി ഇരുവരും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. 2022-ലാണ് നര്‍ഗീസും ടോണിയും ഡേറ്റിങ് ആരംഭിക്കുന്നത്.
രണ്‍ബീര്‍ കപൂര്‍ ചിത്രമായ റോക്ക് സ്റ്റാറിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നര്‍ഗീസ്, ഹൗസ് ഫുള്‍ 3 ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോസ് ആഞ്ജലീസ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ടോണി, ജനിച്ചത് കശ്മീരിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]