
2017-ല്‍ പുറത്തിറങ്ങിയ സൗബിന് ഷാഹിറിന്റെ ‘പറവ’ എന്ന ചിത്രത്തിലെ സുറുമിയെ ഓര്‍മയുണ്ടോ? മട്ടാഞ്ചേരിയിലെ കൗമാരക്കാരായ ഇര്‍ഷാദെന്ന ഇച്ചാപ്പിയേയും ഹസീബിനേയും നെഞ്ചേറ്റിയ മലയാളി പ്രേക്ഷര്‍ ആ സിനിമയിലെ സുറുമിയേയും മറക്കാനിടയില്ല. ചങ്ങാത്തത്തോടൊപ്പം ഹൃദ്യമായ പ്രണയകഥ പറഞ്ഞ പറവയിലെ സുറുമിയായി അഭിനയിച്ചത് കൊച്ചി സ്വദേശിയായ മനാല്‍ ഷീറാസ് ആണ്.
അന്ന് സ്കൂള്‍ കുട്ടിയുടെ വേഷത്തില്‍ സുറുമിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മനാലിന്റെ ട്രാന്സ്ഫോര്മേഷന് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്രീം കോണ്‍ നിറത്തിലുള്ള അനാര്‍ക്കലിയാണ് നടിയുടെ വേഷം. ട്രാന്സ്ഫോര്മേഷന് വീഡിയോക്ക് പുറമെ മനാല്‍ നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫോട്ടോ ഷൂട്ടിലൂടെ സോഷ്യല്‍മീഡിയയില്‍ സജീവമായ മനാലിന്റെ ജന്മദിനമാണ് ഫെബ്രുവരി 21. നടിക്ക് ആശംസകളുമായി റിമാ കല്ലിങ്കല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
‘ഹാപ്പി ബര്‍ത്ത് ഡേ പൊന്നു, നിന്റെ യാത്രയില്‍ ഒരുപാട് അഭിമാനിക്കുന്നു. നീ നിന്റെ ലോകം സ്വന്തമാക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു’, മനാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് റിമ കുറിച്ചു. ചലച്ചിത്രതാരവും നര്‍ത്തകിയുമായ സാനിയ അയ്യപ്പനടക്കം പോസ്റ്റിന് കമന്റുമായെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]